ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മറ്റൊരു സ്വാതന്ത്ര്യ സമരത്തിന് തുടക്കമായെന്ന്, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ഇമ്രാന്റെ ആദ്യ പ്രതികരണമാണിത്. 1947ലാണ് പാകിസ്ഥാന്‍ സ്വതന്ത്ര രാഷ്ട്രമായതെന്നും എന്നാല്‍, ഭരണമാറ്റത്തിന് വേണ്ടിയുള്ള വിദേശ ഗൂഢാലോചനക്കെതിരെ ഒരിക്കല്‍ കൂടി ഇന്ന് സ്വാതന്ത്ര്യസമരം ആരംഭിച്ചുവെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. പരമാധികാരവും ജനാധിപത്യവും സംരക്ഷിക്കുന്ന രാജ്യത്തെ ജനതയാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Read Also :പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച അറിയാം : ആകാംക്ഷയില്‍ ലോകരാജ്യങ്ങള്‍
ബാനി ഗാലയില്‍ വെച്ച് പിടിഐയുടെ സെന്‍ട്രല്‍ കോര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ഇമ്രാന്‍ അദ്ധ്യക്ഷത വഹിച്ചു. എന്ത് വിലകൊടുത്തും അധികാരത്തിലേക്ക് തിരികെ വരികയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ദേശീയ അസംബ്ലിയില്‍ നിന്ന് നാളെ രാജിവെക്കുമെന്ന് പിടിഐ അറിയിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ സഹോദരന്‍ ഷെഹബാസ് ഷെറീഫ് ആണ് പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.
Post Your Comments