Latest NewsNewsIndia

കന്നുകാലികളെ കടത്തിയ ട്രക്ക് സിനിമ സ്റ്റൈലിൽ ചേസ് ചെയ്ത് പിടികൂടി: വീഡിയോ

ന്യൂഡൽഹി: കന്നുകാലി സംഘത്തെ സിനിമാ സ്റ്റൈലിൽ പിടികൂടി. കന്നുകാലികളെ കടത്താൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ അതിവിദഗ്ദ്ധമായി ചേസ് ചെയ്താണ് അന്വേഷണ സംഘം പിടികൂടിയത്. ഡൽഹിക്കടുത്ത് ഗുരുഗ്രാമിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. 22 കിലോമീറ്ററോളം സംഘത്തിന്റെ വാഹനത്തിന് പിന്നാലെ ഓടിയാണ് അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നുണ്ട്. പശുക്കടത്തുകാരുടെ വാഹനത്തിൽ നിന്നും നാടൻ തോക്കുകളും ബുള്ളറ്റുകളും കണ്ടെടുത്തു. ശനിയാഴ്ച പുലർച്ചെ ഗുരുഗ്രാമിലെ സൈബർ സിറ്റി ഏരിയയിൽ നടന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു സംഭവം.

Also Read:അച്ഛനേയും അമ്മയേയും മകന്‍ നടുറോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി

ഗുരുഗ്രാം അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ വെച്ചായിരുന്നു സംഭവത്തിന്റെ തുടക്കം. വാഹന പരിശോധനക്കിടെ പശുക്കടത്ത് സംഘം വാഹനം നിർത്താതെ വേഗത്തിൽ ഓടിക്കുകയായിരുന്നു. സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥർ ഇവരുടെ വാഹനത്തെ പിന്തുടർന്ന് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ഇവർ വാഹനം സ്പീഡിൽ ഓടിക്കുകയായിരുന്നു. ഇതോടെയാണ് എന്ത് വിധേനയും സംഘത്തെ പിടികൂടാൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

22 കിലോമീറ്റർ പിന്തുടരുന്നതിനിടയിൽ പല ഇടങ്ങളിൽ എത്തിയപ്പോൾ, ഇവർ പശുക്കളെ ഓരോന്നായി പുറത്തേക്ക് എറിഞ്ഞു. അന്വേഷണ സംഘത്തിന്റെ ശ്രദ്ധ തിരിക്കാനായിരുന്നു ഇത്. എന്നാൽ, ഇതിൽ പതറാതെ ഉദ്യോഗസ്ഥർ കന്നുകാലി കടത്തൽ സംഘത്തെ അതിഹാസസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഗുരുഗ്രാമിൽ പശുക്കടത്തുകാർ ഭീതി പരത്തുന്നത് ഇതാദ്യമല്ല. ഹരിയാന സർക്കാർ പശുക്കടത്തിനെതിരെ കർശനമായ നിയമങ്ങൾ ഉണ്ടാക്കുകയും പശു സംരക്ഷണത്തിനായി ഒരു കമ്മീഷനും രൂപീകരിക്കുകയും ചെയ്തിട്ടും, സംസ്ഥാനത്ത് പശുക്കടത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button