ThiruvananthapuramLatest NewsKeralaNattuvarthaNews

‘പിബിയിൽനിന്ന് 100 വർഷത്തോളം ദലിതരെ അകറ്റിയതിന് കമ്യൂണിസ്റ്റുകാർ മാപ്പ് പറയണം’: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ

സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ബിജെപി തുറന്ന് കാണിച്ചതു കൊണ്ട് മാത്രമാണ് ഇത്തവണ പേരിനെങ്കിലും ദലിത് വിഭാഗത്തിൽപ്പെട്ട ഒരാളെ പൊളിറ്റ് ബ്യൂറോയിലേക്കു പരിഗണിച്ചെതെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം : 100 വർഷത്തോളം പൊളിറ്റ് ബ്യൂറോയിൽ ദലിതരെ അകറ്റി നിർത്തിയതിന് കമ്യൂണിസ്റ്റുകാർ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ദലിതരുടെ പാർട്ടിയാണെന്നു സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ബിജെപി തുറന്ന് കാണിച്ചതു കൊണ്ട് മാത്രമാണ് ഇത്തവണ പേരിനെങ്കിലും ദലിത് വിഭാഗത്തിൽപ്പെട്ട ഒരാളെ പൊളിറ്റ് ബ്യൂറോയിലേക്കു പരിഗണിച്ചെതെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട നേതാവിനെ രാഷ്ട്രപതിയാക്കിയ ബിജെപിയെ ദലിത് വിരുദ്ധരെന്നു വിളിക്കുന്ന സിപിഎം ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്നവരാണ്. 95 പട്ടികജാതി-പട്ടികവർഗ എംപിമാരും 113 മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെ‍ട്ട എംപിമാരുമുള്ള പാർട്ടിയാണ് ബിജെപി. 150 ആദിവാസി എംഎൽഎമാരുള്ള ബിജെപി അടിസ്ഥാന വർഗങ്ങൾക്കെതിരാണെന്നു കമ്യൂണിസ്റ്റുകാർ പറയുന്നത് പൊള്ളത്തരമാണ്.

ബിജെപിയെ കുറിച്ച് വ്യാകുലപ്പെടാതെ സ്വന്തം പാർട്ടിയുടെ ഫ്യൂഡൽ മനോഭാവം അവസാനിപ്പിക്കാനാണു സീതാറാം യെച്ചൂരിയും പിണറായി വിജയനും തയാറാകേണ്ടത്. രാജ്യത്തെ ദലിത്-പിന്നാക്ക വിഭാഗങ്ങൾ സിപിഎമ്മിനെ അവഞ്ജയോടെ തള്ളിക്കളയാൻ കാരണം ഈ ഇരട്ടത്താപ്പു കാരണമാണെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button