പാലക്കാട്: ബൈക്കിന് മുന്നിൽ കാട്ടുപന്നി ചാടിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ശരത്, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. ഇവർ സഞ്ചരിച്ച ബൈക്കിനു കുറുകെ കാട്ടുപന്നി ചാടിയാണ് അപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് യുവാക്കൾക്കു പരിക്കേറ്റത്.
പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments