ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ട്വിറ്റര്‍ ഹാക്ക് ചെയ്തത്. പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്. അതേസമയം, രാത്രിയോടെ തന്നെ അക്കൗണ്ട് പുന:സ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഏപ്രില്‍ 9ന് പുലര്‍ച്ചെ 12.30നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ @CMOfficeUP എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സാമൂഹിക വിരുദ്ധര്‍ ഹാക്ക് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ, കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
പ്രൊഫൈല്‍ ചിത്രത്തിന് പകരം കാര്‍ട്ടൂണ്‍ ഉപയോഗിച്ച് നൂറുകണക്കിന് ട്വീറ്റുകളാണ് ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തത്. ഹാക്ക് ചെയ്തതിന്റെ കൃത്യമായ സമയം ഇനിയും കണ്ടെത്താനായിട്ടില്ല.
നാല് മില്യണ്‍ ഫോളോവേഴ്‌സാണ് യോഗി ആദിത്യനാഥിന്റെ ഒഫീഷ്യല്‍ അക്കൗണ്ടിനുള്ളത്. അര്‍ദ്ധരാത്രിയോടെ, ഹാക്കേഴ്‌സ് അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രൊഫൈല്‍ ചിത്രം മാറ്റി യോഗി ആദിത്യനാഥിനെ പരിഹസിച്ചുള്ള കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്തു. പിന്നാലെ, ട്വിറ്ററില്‍ അനിമേഷന്‍ എങ്ങനെ ചെയ്യാമെന്ന ട്യൂട്ടോറിയല്‍ പോസ്റ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു. പിന്നീട്, അക്കൗണ്ട് തിരിച്ച് പിടിച്ചതായി മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു.
Post Your Comments