കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുത്തത് കൊണ്ട് കെ.വി.തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പറഞ്ഞു.
‘പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ തോമസിനെ വിളിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയ്ക്കാണ്. അദ്ദേഹം പങ്കെടുക്കുന്നതും കോണ്‍ഗ്രസ് നേതാവായി തന്നെയാണ്. നാളത്തെ കാര്യത്തിന് താന്‍ പ്രവചനത്തിനില്ല’, മുഖ്യമന്ത്രി പറഞ്ഞു.
‘സെമിനാറില്‍ പങ്കെടുത്താല്‍ ചിലര്‍ അദ്ദേഹത്തിന്റെ മൂക്കുചെത്തിക്കളയുമെന്നൊക്കെ പറയുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒരു ചുക്കും സംഭവിക്കില്ലെന്ന് നല്ല ബോധ്യമുണ്ടായിരുന്നു’, പിണറായി വ്യക്തമാക്കി.
Post Your Comments