കണ്ണൂർ: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംസി ജോസഫൈനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലെ സിപിഐഎം പാര്‍ട്ടി സമ്മേളനത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. എകെജി ആശുപത്രിയിലാണ് ജോസഫൈനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മുന്‍ വനിതാ കമ്മീഷന് അധ്യക്ഷ കൂടിയായ ജോസഫൈന് സമ്മേളന വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
read also: അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യും: നടപടികളുമായി ജിദ്ദ
ജോസഫൈനെ കൂടാതെ, പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ കേന്ദ കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജമ്മു കശ്മീര്‍ മുന്‍ എംഎല്‍എയും പാര്‍ട്ടിയുടെ ദേശീയ തലത്തിലെ പ്രധാന നേതാക്കളില്‍ ഒരാളാണ് തരിഗാമി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
Post Your Comments