ബംഗളൂരു: കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റിന് കീഴിലുള്ള ‘ഗജരാജ് മള്‍ട്ടി ആക്സില്‍ എ.സി സ്ലീപ്പര്‍’ ബസുകള്‍ നിരത്ത് കീഴടക്കാനെത്തുന്നു. ബംഗളൂരു റൂട്ടിലെ സര്‍വീസുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു. കിടന്ന് യാത്ര ചെയ്യാന്‍ കഴിയും എന്നതാണ് ഗജരാജിന്റെ പ്രത്യേകത. ബംഗളൂരുവിലേയ്ക്കാണ് സര്‍വീസ് ആരംഭിക്കുന്നത്.
ഏപ്രില്‍ 11 മുതല്‍ തിരുവനന്തപുരം- ബംഗളൂരു, എറണാകുളം -ബംഗളൂരു തുടങ്ങിയ റൂട്ടുകളില്‍ ആരംഭിക്കുന്ന സ്ലീപ്പര്‍ ബസ് സര്‍വീസുകളുടെ റിസര്‍വേഷന്‍ www.online.keralartc.com എന്ന വെബ്‌സൈറ്റിലും enteksrtc എന്ന മൊബൈല്‍ ആപ്ലിക്കേഷനിലും വ്യാഴാഴ്ച വൈകീട്ട് അഞ്ചു മുതലാണ് ആരംഭിച്ചത്.
തിരുവനന്തപുരത്തു നിന്നുള്ള ആദ്യ സര്‍വീസിന്റെ റിസര്‍വേഷനും ഏപ്രില്‍ 12നും 13നും ബംഗളൂരുവില്‍ നിന്നും എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സ്ലീപ്പര്‍ ബസ് സര്‍വീസുകളുടെയും റിസര്‍വേഷനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിഷു, ഈസ്റ്റര്‍ അവധിയെ തുടര്‍ന്ന് ഏപ്രില്‍ 12,13 തീയതികളില്‍ ബംഗളൂരുവില്‍നിന്ന് നാട്ടിലേക്കുള്ള ഭൂരിഭാഗം ബസുകളുടെയും ടിക്കറ്റുകള്‍ തീര്‍ന്നു.
വരുംദിവസങ്ങളില്‍, കോഴിക്കോട്-ബംഗളൂരു റൂട്ടിലെയും മറ്റു ഭാഗങ്ങളിലേക്കുമുള്ള സ്വിഫ്റ്റിന് കീഴിലുള്ള പുതിയ എ.സി സെമി സ്ലീപ്പര്‍ ബസുകളുടെ ഉള്‍പ്പെടെ റിസര്‍വേഷന്‍ ആരംഭിക്കും.
Post Your Comments