ദുബായ്: ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാംഭിക്കാൻ ശ്രമം തുടങ്ങി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. ദുബായില്‍ നടക്കുന്ന ഐസിസി യോഗത്തില്‍ പാകിസ്ഥാന് ഇതിനായുള്ള നീക്കങ്ങള്‍ തുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇന്ത്യ-പാക് പരമ്പര തിരികെ കൊണ്ടുവരുന്നതിന്റെ ആദ്യ പടിയായി ഇന്ത്യ, പാകിസ്ഥാന്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ മത്സരിക്കുന്ന ചതുര് രാഷ്ട്ര ടൂര്‍ണമെന്റ് തുടങ്ങാനാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് പദ്ധതിയിടുന്നത്. ഇക്കാര്യം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി ചര്‍ച്ച ചെയ്യുമെന്ന് റമീസ് രാജ അറിയിച്ചു.
Read Also:- കൊറിയ ഓപ്പണ്‍ ബാഡ്മിന്റൺ: ഇന്ത്യയുടെ പിവി സിന്ധുവും കെ ശ്രീകാന്തും സെമിയിൽ
ഇന്ത്യ-പാക് ബന്ധങ്ങൾ വഷളായത്തിൽ പിന്നെ 2013ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ക്രിക്കറ്റ് പരമ്പര നടന്നിട്ടില്ല. അവസാന ടെസ്റ്റ് പരമ്പര നടന്നതാവട്ടെ 2008ലും. 2021 ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് ഇന്ത്യയും പാകിസ്ഥാനും ഒടുവില്‍ നേര്‍ക്കുനേര്‍ വന്നത്. ആ മത്സരത്തില്‍ പാകിസ്ഥാന് 10 വിക്കറ്റിന് ജയിച്ചു. ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് നേടിയ ഏക വിജയവും ഇതാണ്
Post Your Comments