AlappuzhaLatest NewsKeralaNattuvarthaNews

ഗിയർ ബോക്സും പാർട്സുകളും മോഷണം നടത്തി : യുവാക്കൾ പൊലീസ് പിടിയിൽ

തിരുവനന്തപുരം ചിറയിൻകീഴ്, കുന്നിൽവീട്ടിൽ അഖിൽ (31), ചിറയിൻകീഴ് അക്കരവിളവീട്ടിൽ വിഷ്ണു (29) എന്നിവരാണ് അറസ്റ്റിലായത്

ആലപ്പുഴ: കായംകുളത്ത് വർക്ക് ഷോപ്പിൽ നിന്നും വാഹനങ്ങളുടെ ഗിയർ ബോക്സും പാർട്സുകളും മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ്, കുന്നിൽവീട്ടിൽ അഖിൽ (31), ചിറയിൻകീഴ് അക്കരവിളവീട്ടിൽ വിഷ്ണു (29) എന്നിവരാണ് അറസ്റ്റിലായത്.

കായംകുളം എം എസ് എം കോളേജിന് സമീപത്തെ ഷിജു ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലാണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വിലയുള്ള ഗിയർ ബോക്സും പാർട്സുകളും ആണ് പ്രതികൾ മോഷ്ടിച്ചത്.

Read Also : മരക്കുറ്റി കൊണ്ടടിച്ച് വധിക്കാൻ ശ്രമിച്ചു : ഒളിവിലായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

സ്വിഫ്റ്റ് കാറിലെത്തിയ പ്രതികൾ, വർക്ക് ഷോപ്പിൽ മോഷണം നടത്തിയ ശേഷം കാറിന്റെ രജിസ്റ്റർ നമ്പർ തുണി കൊണ്ട് മറച്ചാണ് മോഷണ മുതലുമായി രക്ഷപ്പെട്ടത്. തുടർന്ന്, സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button