കൊച്ചി: കെ റെയിൽ പദ്ധതിയിൽ കേരളത്തിന് ആദ്യത്തെ പണി കൊടുത്ത് കേന്ദ്ര സർക്കാർ. പദ്ധതിയുടെ സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞു. ഡിപിആര്‍ അംഗീകരിച്ച ശേഷം മാത്രമേ പദ്ധതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും, കാബിനറ്റ് കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
Also Read:യുവേഫ യൂറോപ്പ ലീഗ് ക്വാര്‍ട്ടറിൽ ബാഴ്‌സലോണയ്ക്ക് സമനില
കെ റെയിലിനു കൂടെ നിൽക്കാൻ അനുമതി ചോദിച്ചു ചെന്ന മുഖ്യമന്ത്രിയെ സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയ്ക്ക് കേന്ദ്രം കൂട്ടുനിൽക്കില്ലെന്ന തോന്നൽ ഉറപ്പിക്കുന്നതാണ് കോടതിയിൽ നൽകിയ ഈ അറിയിപ്പ് സൂചിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാറിനുവേണ്ടി അസി. സോളിസിറ്റര്‍ ജനറലാണ് വിവരങ്ങൾ കോടതിയെ ബോധ്യപ്പെടുത്തിയത്.
അതേസമയം, വി മുരളീധരൻ അടക്കമുള്ള കേന്ദ്ര നേതാക്കൾ വ്യക്തമാക്കിയത് പോലെ തന്നെയാണ് കെ റെയിൽ വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ പുരോഗമിക്കുന്നത്. ഇതുവരെ പ്രധാനമന്ത്രിയോ മറ്റോ, കൃത്യമായ വിവരങ്ങൾ ഔദ്യോഗികമായി തീരുമാനങ്ങൾ അറിയിച്ചിട്ടില്ലെങ്കിലും കോടതിയിലെ ഈ ഇടപെടൽ കേന്ദ്രം കെ റെയിൽ തള്ളുമെന്ന സൂചനയാണ് നൽകുന്നത്.
Post Your Comments