കൊച്ചി: കോണ്‍ഗ്രസുമായുള്ള പ്രാദേശിക സഹകരണവുമായി ബന്ധപ്പെട്ട്, സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട കരട് രാഷ്ട്രീയ പ്രമേയത്തിന് കഴിഞ്ഞ ദിവസം വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കിയിരുന്നു. എന്നാൽ കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണ്ടന്ന പ്രമേയത്തെ എതിര്‍ത്ത് നാലു പേര്‍ വോട്ട് ചെയ്തു .
അതേസമയം, കോണ്‍ഗ്രസുമായി വിവാഹമില്ലെങ്കിലും പ്രാദേശികമായി അവിഹിതമാവാം എന്നാണ് സിപിഐഎമ്മിന്റെ പുതിയ അടവു നയം എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കെവി തോമസ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് എംവി ജയരാജന്‍ നടത്തിയ പ്രസ്താവനയെ ഓര്‍മ്മിപ്പിച്ചായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂർണ്ണ രൂപം: കോൺഗ്രസുമായി വിവാഹമില്ലെങ്കിലും പ്രാദേശികമായി അവിഹിതമാവാം എന്നാണ് സിപിഎംന്റെ പുതിയ അടവുനയം.
Post Your Comments