എസി പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: എസി പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. ഒരു കുടുംബത്തിലെ നാല് പേരാണ് എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. കര്‍ണാടകയിലെ വിജയനഗര ജില്ലയിലെ മറിയമ്മനഹള്ളി ഗ്രാമത്തിലാണ് എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് ദമ്പതികളും അവരുടെ രണ്ട് കുട്ടികളും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 12.40ഓടെയാണ് സംഭവം. വീടുമുഴുവന്‍ കത്തി നശിച്ചു.

വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി. ചന്ദ്രകല (38), മകന്‍ അദ്വിക് (6), മകള്‍ പ്രേരണ (8) എന്നിവരാണ് മരിച്ചത്. എസി വെന്റിലേറ്ററില്‍നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.

 

Share
Leave a Comment