ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കാൻ തോന്നാത്തവരുണ്ട്. മടി തന്നെ കാരണം. ചിലർ അലാറമൊക്കെ സെറ്റ് ചെയ്തുവച്ച് ഉറങ്ങാന്‍ കിടക്കും. പക്ഷേ, അലാറം അടിക്കുമ്പോൾ അത് ഓഫ് ചെയ്ത് വീണ്ടും കിടന്നുറങ്ങുന്നവരുണ്ട്. അത് നല്ല ശീലമല്ല. രാവിലെ എഴുന്നേൽക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതിരാവിലെ ഉണരാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ചില ടിപ്സ്. ദിവസവും മടി കൂടാതെ ഉണരാൻ ഇതാ ചിലവഴികൾ.
1. ഫോണില്‍ അലാറം സെറ്റുചെയ്ത് തലയിണയ്ക്കടിയില്‍ വച്ചുറങ്ങുന്ന രീതി വേണ്ടെന്ന് വെയ്ക്കുക. കിടക്കുന്നതിന് കുറച്ച് അകലെയായി അലാറം സ്ഥാപിക്കുക. കിടക്കിയിൽ കിടന്നു കൊണ്ട് ഓഫ് ചെയ്യാൻ കഴിയാത്ത വിധത്തിലായിരിക്കണം വെയ്ക്കേണ്ടത്. രണ്ടുമിനിറ്റ് ഇടവിട്ട് ശബ്ദം കൂടിക്കൂടി വരുന്ന രീതിയില്‍ അലാറമടിക്കുന്നതിനായി സെറ്റ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ഉള്ള ഗുണം എന്താന്ന് വെച്ചാൽ, അലാറം ഓഫ് ചെയ്യണമെങ്കിൽ എഴുന്നേറ്റ് പോകണം. ഇങ്ങനെ രണ്ട് മൂന്ന് പ്രാവശ്യം ചെയ്യുമ്പോൾ തന്നെ ഉറക്കം പോകും.
2. മുറിയിൽ വെളിച്ചം കടത്തിവിടുക. ആവശ്യത്തിന് വെളിച്ചം കിട്ടത്തക്ക രീതിയിൽ കിടപ്പ് മുറി ഒരുക്കുക. വെയിൽ മുറിയിലേക്ക് അടിക്കുന്ന രീതിയിൽ കർട്ടൺ ക്രമീകരിക്കുക.
3. കിടക്കുമ്പോൾ വെള്ളം കുടിച്ച് കിടക്കുക. ഇടയ്ക്ക് ബാത്ത്‌റൂമിൽ പോകുന്നുണ്ടെങ്കിലും തിരിച്ച് വന്ന് കിടക്കുമ്പോഴും വെള്ളം കുടിക്കാൻ ശ്രമിക്കുക. അങ്ങനെയാണെങ്കിൽ രാവിലെ ബാത്ത്റൂമിൽ പോകാൻ എഴുന്നേൽക്കും.
4. എല്ലാ ദിവസവും ഒരേസമയം ഉണരാന്‍ ശ്രമിക്കുക. വെറും 21 ദിവസം ശ്രമിച്ചാൽ മതി. പിന്നീട്, നിങ്ങൾ താനേ ഉണർന്നുകൊള്ളും.
5. എഴുന്നേറ്റാലുടന്‍ ഒരു കോഫിയും കുടിച്ച് കുറച്ചുനേരം ചടഞ്ഞുകൂടിയിരിക്കുന്നത് തീരെ ശരിയല്ല. ഒരു ഉണർവ് ലഭിച്ചാൽ ഉടൻ വ്യായാമം ആരംഭിക്കുക. ശേഷം അന്നത്തെ ദിവസത്തിലേക്ക് കടക്കാം.
Post Your Comments