KeralaLatest NewsIndiaNewsCrime

താമരശ്ശേരിയിൽ ഭാര്യയ്‌ക്കും മകൾക്കും ഭർത്താവിന്റെ ക്രൂരമർദ്ദനം: മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു

 

കോഴിക്കോട്: സൈക്കിൾ വാങ്ങിത്തരാൻ ആവശ്യപ്പെട്ട കുട്ടിയുടെ മേൽ തിളച്ചവെള്ളം ഒഴിച്ച് പിതാവിന്റെ ക്രൂരത. തടയാൻ ശ്രമിച്ച ഭാര്യയെയും മർദ്ദിച്ചു. താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരിയിൽ ഭാര്യയ്‌ക്കും മകൾക്കും ഭർത്താവിന്റെ ക്രൂരമർദ്ദനമേറ്റത്. മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. പ്രതിക്കെതിരേ ​പോലീസ് കേസെടുത്തു.

മകൾ സൈക്കിൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭർത്താവ് ഷാജി ആക്രമിച്ചതെന്നാണ് ഭാര്യ ഫിനിയ പറയുന്നത്. ​​സൈക്കിൾ ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്നു പറയു​കയും തുടർന്ന് കുട്ടിയെ മർദ്ദിക്കുകയും ദേഹത്ത് തിളച്ച വെള്ളമൊഴിക്കുകയും ചെയ്തു. ഇതു തടയാൻ ശ്രമിച്ച ഫിനിയയുടെ ചെവി കടിച്ച് പറിക്കുകയും ചെയ്തു.

തിളച്ചവെള്ളം വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ പരാതിയിൽ ഷാജിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം തന്നെ ഷാജി പണം ആവശ്യപ്പെട്ട് മർദ്ദിച്ചുവരികയാണെന്നും ഫിനിയയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ ചൈൽഡ് ലൈൻ സിഡബ്ല്യൂസിയ്‌ക്ക് റിപ്പോർട്ട് നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button