WayanadKeralaNattuvarthaLatest NewsNews

മുത്തങ്ങയിലെ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

മലപ്പുറം പൊന്നാനി വെളിയംകോട് കുന്നത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (30) എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയിലെ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. മലപ്പുറം പൊന്നാനി വെളിയംകോട് കുന്നത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (30) എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി എക്സൈസ് ചെക്ക്പോസ്റ്റിലെത്തിയ മൈസൂര്‍ – കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നടത്തിയ പരിശോധനയിലാണ് യാത്രക്കാരനില്‍ നിന്നും 35 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.

Read Also : കല്യാണം കഴിഞ്ഞാൽ 3 ദിവസം ബാത്റൂമിൽ പോകാൻ പാടില്ല: മൂത്രമൊഴിക്കാൻ പോലും അനുവാദമില്ല, എന്തെല്ലാം ആചാരങ്ങളാണ് !

എക്സൈസ് ഇന്‍സ്പെക്ടര്‍ എ. പ്രജിത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര്‍ ബാബുരാജ്, സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഒ. സജീവ്, കെ.യു. ജോബിഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button