KollamLatest NewsKeralaNattuvarthaNews

അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു : കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലുള്ള തർക്കം

മടത്തറ അരിപ്പ ഇടപ്പണയിൽ ചരുവിളവീട്ടിൽ വയസ്സുളള കൊച്ചുമണിയാണ് കൊല്ലപ്പെട്ടത്

കൊല്ലം: കൊല്ലം ചിതറയിൽ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. മടത്തറ അരിപ്പ ഇടപ്പണയിൽ ചരുവിളവീട്ടിൽ കൊച്ചുമണിയാണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഒന്നിച്ചു മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അനന്തരവൻ രതീഷിനൊപ്പം വീടിന് സമീപത്തിരുന്ന് മദ്യപിച്ചു. ഇതിനിടെയുണ്ടായ തർക്കത്തിനിടയിൽ, രതീഷ് കരിങ്കല്ലു കൊണ്ട് കൊച്ചു മണിയുടെ തലയിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Read Also : ഈ പോക്ക് ശരിയല്ല, ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ സീസണില്‍ 600-700 റണ്‍സ് നേടേണ്ടിയിരിക്കുന്നു: ചോപ്ര

കൊലപാതകത്തിന് ശേഷം, മൃതദേഹം ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ രതീഷിനെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button