മുംബൈ: ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ തോല്‍വി വഴങ്ങിയ ഡൽഹി ക്യാപിറ്റൽസിനെ വിമർശിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. റിഷഭ് പന്ത് ശരിക്കും ആ ട്രിക്ക് മിസ് ചെയ്തുവെന്നും, ഇടംങ്കൈ ബാറ്റ്‌സ്മാനായത് കൊണ്ട് ഇടംങ്കൈ ബൗളര്‍ വേണ്ടെന്നുള്ള പന്തിന്റെ തീരുമാനം തെറ്റായി പോയെന്നും വസീം ജാഫര്‍ പറഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പരാജയപ്പെടുത്തിയത്.
‘റിഷഭ് പന്ത് ശരിക്കും ആ ട്രിക്ക് മിസ് ചെയ്തു. പാര്‍ട്ട് ടൈം ബൗളറായ് ലളിത് യാദവിന് നാലോവറാണ് പന്ത് നല്‍കിയത്. എന്നാല്‍, ഡല്‍ഹിയുടെ പ്രധാന ബൗളറിൽ ഒരാളായ അക്ഷര്‍ പട്ടേലിന് ആകെ നല്‍കിയത് രണ്ട് ഓവറാണ്. തോല്‍വിക്ക് പ്രധാന കാരണം ഇതാണ്. ക്വിന്റണ്‍ ഡി കോക്കിനെതിരെ അക്ഷര്‍ പട്ടേലിനെ പന്ത് ഉപയോഗിച്ചില്ല. അതൊരു പ്രശ്‌നമായിരുന്നു’.
Read Also:- വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ..
‘ഇടംങ്കൈ ബാറ്റ്‌സ്മാനായത് കൊണ്ട് ഇടംങ്കൈ ബൗളര്‍ വേണ്ടെന്ന് പന്ത് വിചാരിച്ച് കാണാം. എന്നാല്‍, പന്ത് ക്യാപ്റ്റനും ഒരു യുവതാരവുമാണ്. ഇത്തരം റിസ്‌കുകള്‍ എടുക്കാന്‍ പന്ത് തയ്യാറാവണം. ആ റിസ്‌ക് വിജയിച്ചിരുന്നെങ്കില്‍ മത്സരം തന്നെ മാറുമായിരുന്നു’ വസീം ജാഫര്‍ പറഞ്ഞു.
Post Your Comments