ദുബായ്: വ്ലോഗറും യൂട്യൂബറും കോഴിക്കോട് ബാലുശേരി സ്വദേശിയുമായ റിഫ മെഹ്നുവിന്റെ മരണത്തിൽ പല അഭ്യൂഹങ്ങളും പരന്നിരുന്നു. റിഫയുടെ ഭർത്താവ് മെഹ്‌നാസിന് നേരെയായിരുന്നു പലരും വിരൽ ചൂണ്ടിയിരുന്നത്. ഭർത്താവ് മെഹ്നാസിൽ നിന്നും റിഫ ശാരീരികവും മാനസികവുമായ പീഡനം നേരിട്ടുവെന്നാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഏറെ നാളത്തെ മൗനം വെടിഞ്ഞ് മെഹ്‌നാസ്. റിഫയെ കൊലപ്പെടുത്തിയത് താനല്ലെന്നും, തങ്ങൾക്കിടയിൽ വില്ലനായി വന്നത് ആരാണെന്ന് പുറത്തുകൊണ്ടുവരുമെന്ന് മെഹ്‌നാസ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മെഹ്നാസിന്റെ വെളിപ്പെടുത്തൽ.
Also Read:ബൈക്കിന് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
ഒന്നും പറയാതെ ഇനിയും ശ്വാസംമുട്ടി മുന്നോട്ട് പോകാൻ കഴിയില്ലെന്നും, തന്നെയും റിഫയേയും സ്‌നേഹിച്ചവരോട് തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്നും യുവാവ് പറയുന്നു. ‘മാധ്യമങ്ങളോട് ഞാൻ തന്നെ എല്ലാം പറയും. എന്റെ കൈയ്യിലുള്ള തെളിവ് എല്ലാം ഞാൻ കൊടുക്കും. ഇവിടെ വെറുതേ ഇരിക്കുകയാണെന്ന് പറയുന്നത് വെറുതെ ആണ്. ഞാനും റിഫയും തമ്മിൽ എങ്ങനെ ആയിരുന്നുവെന്നും ഞങ്ങൾക്കിടയിൽ വില്ലനായി വന്നത് ആരാണ് എന്നുമുള്ള എല്ലാം പുറത്ത് കൊണ്ടുവരും. പലരും നിരന്തരം എന്നെയും എന്റെ കുടുംബത്തേയും വിളിച്ച് സത്യങ്ങൾ ചോദിക്കുകയാണ്. എന്റെ നിശബ്ദത പലരും മുതലെടുക്കുന്നുണ്ട്. ഇതിന് പിന്നിൽ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു നിരപരാധിയെ ആണ് കുറ്റവാളിയാക്കാൻ നോക്കുന്നത്. ഒരു ഫ്രണ്ടിനെ രക്ഷിക്കാനായി എന്റെ തലയിൽ എല്ലാം കെട്ടിവെയ്ക്കുകയല്ല വണ്ടത്’, മെഹ്‌നാസ് പറയുന്നു.
കഴിഞ്ഞ മാർച്ച് ഒന്നിനാണ് റിഫ മെഹ്നുവിനെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിനു മുമ്പ് തന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് റിഫ പറഞ്ഞതായി മെഹ്നു പറയുന്നു. എന്നാൽ, വഴക്ക് ഉണ്ടാകുമ്പോൾ എപ്പോഴും പറയുന്നത് പോലെയാണെന്നാണ് കരുതിയതെന്ന് മെഹ്നു പറഞ്ഞു. ഭക്ഷണം കഴിച്ച്, മുറിയിൽ മടങ്ങിയെത്തിയപ്പോഴാണ് റിഫയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിൽ കയറ്റുമ്പോഴും ജീവിതത്തിലേക്ക് മടങ്ങി വരുമെന്നാണ് കരുതിയിരുന്നതെന്ന് മെഹ്നാസ് പറഞ്ഞു
Post Your Comments