Latest NewsUAENewsInternationalGulf

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം: മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ മന്ത്രാലയം

അബുദാബി: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ ആരോഗ്യ മന്ത്രാലയം. റമദാനിൽ കോവിഡിന് എതിരെ ജാഗ്രത കുറയ്ക്കരുതെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ തുടർന്നും പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

Read Also: അമ്മ ചിട്ടി പിടിച്ച് നൽകിയ പണം കൊണ്ട് വാങ്ങിയ തയ്യൽ മെഷീനിൽ നിന്നാണ് ഇന്ദ്രൻസിന്റെ ജീവിതം തുടങ്ങിയത്: വൈറൽ കുറിപ്പ്

പ്രതിദിന കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞു എന്നതിനർഥം സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്താമെന്നല്ലെന്നും, കോവിഡ് പൂർണമായും ഒഴിവായിട്ടില്ലെന്നും ആരോഗ്യ മേഖല ഔദ്യോഗിക വക്താവ് ഡോ. ഫരീദ അൽ ഹൊസാനി വ്യക്തമാക്കി. അടച്ചിട്ട മുറികളിൽ മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ശ്വാസകോശ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ, പരിശോധിച്ച് കോവിഡില്ലെന്ന് ഉറപ്പാക്കണം. പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പാകും വരെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നതും പള്ളിയിൽ പോകുന്നതും ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Read Also: കോവിഡ് പ്രതിരോധം: വാക്‌സിന്റെ രണ്ടാം ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകി ബഹ്‌റൈൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button