അബുദാബി: കിൻഡർ സർപ്രൈസ് ചോക്ലേറ്റിന്റെ ഒരു ബാച്ച് വിപണിയിൽ നിന്നും പിൻവലിച്ച് യുഎഇയും ഖത്തറും. ബെൽജിയത്തിൽ നിർമിച്ച കിൻഡർ സർപ്രൈസ് മാക്സി 100 ഗ്രാം ചോക്ലേറ്റ് ബാച്ചാണ് പിൻവലിച്ചത്.
മിഠായി ഫാക്ടറിയിൽ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതിനെ തുടർന്നാണ് നടപടി. മുൻകരുതലിന്റെ ഭാഗമായി ഖത്തറിൽ നിന്നും കിൻഡർ സർപ്രൈസ് മാക്സി 100 ഗ്രാം ചോക്ലേറ്റ് തിരിച്ചെടുത്തെന്ന് കമ്പനി റീജനൽ മാനേജിങ് ഡയറക്ടർ ദിദിയർ ലാഫിനൂർ അറിയിച്ചു.
യുകെയിൽ ഏതാനും കുട്ടികൾക്ക് സാൽമോണല്ല റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്, 3 ചോക്കലേറ്റ് അടങ്ങിയ 200 ഗ്രാം പായ്ക്കറ്റാണ് വിപണിയിൽ നിന്നും നീക്കം ചെയ്തത്.
Read Also: സ്ഥിരമായി തലയണ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Post Your Comments