ന്യൂഡല്‍ഹി: 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മത്സരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാന് കഴിയാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. നരേന്ദ്ര മോദിയെ തോല്‍പ്പിക്കുക എന്നതല്ല തന്റെ ജീവിത ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു.
തന്റെ പാര്‍ട്ടി എവിടെയൊക്കെ അധികാരത്തില്‍ വരുന്നുവോ, അവിടെയൊക്കെ നാടിനെ മുന്നോട്ട് നയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും കെജരിവാള്‍ എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. 2014ല്‍ മോദിക്കെതിരെ വാരാണസിയില്‍ മത്സരിച്ചത് പോലെ 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മത്സരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാന് അദ്ദേഹം തയ്യാറായില്ല.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ആം ആദ്മി പാര്‍ട്ടി കാര്യമായി ഉയര്‍ത്തിയ മുദ്രാവാക്യം പ്രധാനമന്ത്രിയായി അരവിന്ദ് കെജരിവാള്‍ എന്നതായിരുന്നു. അതേക്കുറിച്ചുളള ചോദ്യത്തിന് ജനങ്ങളാണ് എല്ലാം തീരുമാനിക്കേണ്ടത് എന്നും ജനങ്ങളാണ് എല്ലാം എന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്.
Post Your Comments