വാഷിംഗ്ടൺ: വിചിത്രമായ ഒരു ജോലി വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ബെഡ്ബിബിൾ.കോം എന്ന വെബ്സൈറ്റ്. പോൺ വീഡിയോകൾ കാണുക എന്നതാണ് ജോലി. ഒരു മണിക്കൂർ പോൺ സിനിമകളോ വീഡിയോകളോ കാണുന്നതിന് 20 ഡോളറാണ് (ഏകദേശം 1519 ഇന്ത്യൻ രൂപ) കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. ‘പോൺ കണ്ട് പണം സമ്പാദിക്കണോ? ഇതാ ബെഡ്ബിബിൾ നിങ്ങൾക്കൊരു തൊഴിലവസരവുമായി എത്തുന്നു’, എന്നാണ് കമ്പനി പരസ്യത്തിൽ കുറിച്ചത്.
പോൺ സിനിമകളും വീഡിയോകളും കാണുന്നതോടൊപ്പം വീഡിയോകളിൽ പ്രതിപാദിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കേണ്ട ജോലികൾ കൂടിയുണ്ട്. ലൈംഗിക വിദ്യാഭ്യാസം , സെക്സ് പൊസിഷനുകൾ, ഓർഗാസങ്ങൾ, സ്ത്രീ പുരുഷാനുപാതം, ലൈംഗിക വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് നൽകപ്പെട്ടിട്ടുള്ള വീഡിയോകളിൽ നിന്ന് ശേഖരിക്കേണ്ടത്. ഈ വിവരങ്ങൾ ഉപയോഗിച്ച് പോൺ വീഡിയോകളെക്കുറിച്ചുള്ള സ്റ്റാറ്റിസ്റ്റിക്സുകളും അത് കാണാനുള്ള പ്രവണതകളെക്കുറിച്ചും ഒക്കെയുള്ള പഠന റിപ്പോർട്ട് തയ്യാറാക്കുകയാണ് കമ്പനി ചെയ്യുക.
21 വയസ് പൂർത്തിയായ ആർക്കും ഈ ജോലിക്കായി അപേക്ഷിക്കാം. ഓഫീസ് ജോലിയല്ലാത്തതിലാൽ ലോകത്ത് എവിടെയിരുന്നും ജോലി ചെയ്യാം. നിങ്ങളുടെ പേര്, ഇ-മെയിൽ വിലാസം, നിലവിലുള്ള ജോലി സംബന്ധമായ വിവരങ്ങൾ, ഈ ജോലിക്ക് അപേക്ഷിക്കുന്നതിനുള്ള കാരണം, എന്തുകൊണ്ട് കമ്പനി നിങ്ങളെ ഈ ജോലിക്കായി തിരഞ്ഞെടുക്കണം, തുടങ്ങിയ വിവരങ്ങളാണ് അപേക്ഷയിൽ നൽകേണ്ടത്.
ലോകത്തിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാണ് പോണോഗ്രഫി എന്നും അതുകൊണ്ടാണ് തങ്ങൾ ഇത്തരം ഒരാശയവുമായി മുന്നോട്ട് വന്നതെന്നും ബെഡ്ബിബിളിൽ കണ്ടന്റ് ക്രിയേറ്റർ ആയ എഡ്വിന കെയ്റ്റോ വ്യക്തമാക്കി. ഇത്തരമൊരു അവസരം നൽകുന്നതിലൂടെ രസകരമായ പല വിവരങ്ങളും കണ്ടെത്താൻ കഴിഞ്ഞേക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും എഡ്വിന പറയുന്നു.
Post Your Comments