KeralaLatest NewsNewsLife StyleHealth & Fitness

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ്

പവന് 200 രൂപയാണ് വർധിച്ചത്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധനവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് വർധിച്ചത്. 25 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 4825 രൂപയായി. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന് 38,600 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ മാസം ആദ്യം പവന് 38,480 രൂപയായിരുന്നു. പിന്നീട്, തുടര്‍ച്ചയായി വില കുറയുകയായിരുന്നു.

Read Also : ‘എനിക്ക് കാൻസർ ഇല്ലായിരുന്നെങ്കിൽ അവൾ എന്നെ വിട്ട് പോകില്ലായിരുന്നു’: രോഗിയായ തന്നെ ഉപേക്ഷിച്ച ഭാര്യയെ കുറിച്ച് യുവാവ്

ഇന്നലെ 160 രൂപ കൂടി നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 200 രൂപ വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവിലയിപ്പോഴുള്ളത്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷം വ്യാഴാഴ്ച സ്വര്‍ണവില വര്‍ധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button