Latest NewsNewsInternationalGulfQatar

ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിലെ താമസക്കാർക്ക് യാത്രാ വിലക്കുണ്ടാകില്ല: അറിയിപ്പുമായി ഖത്തർ

ദോഹ: ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിലെ താമസക്കാർക്ക് യാത്രാ വിലക്കുണ്ടാകില്ലെന്ന് ഖത്തർ. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് അധികൃതർ അറിയിച്ചു. ജുലൈ മാസത്തിന് ശേഷം ഖത്തറിൽ നിന്ന് പുറത്തുപോകരുതെന്നും, പോയാൽ ലോകകപ്പ് കഴിയാതെ പിന്നെ മടങ്ങിവരാനാവില്ലെന്നുമുള്ള നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.

Read Also: ലൈംഗികബന്ധത്തിന് വിസമ്മതിച്ചു: സഹപാഠികൾ വിദ്യാർത്ഥിനിയെ വിഷം കുടിപ്പിച്ചു കൊന്നു

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് പൗരന്മാരുടെയും പ്രവാസി താമസക്കാരുടെയും രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകളെ ബാധിക്കില്ലെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഔദ്യോഗിക വക്താവ് ഖാലിദ് അൽ നാമ അറിയിച്ചു.

ലോകകപ്പിനുള്ള എല്ലാ അന്തിമ തയാറെടുപ്പുകളും പൂർത്തിയായെന്നും ടൂർണമെന്റിന്റെ സമയത്ത് സർക്കാർ വകുപ്പുകളിലെ പ്രവർത്തനങ്ങൾ സാധാരണ പോലെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലേക്ക് എത്താൻ ജീവനക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടാൽ ഉചിതമായ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: റെയില്‍വേ സ്‌റ്റേഷന് നേരെ റോക്കറ്റ് ആക്രമണം, 35 പേര്‍ കൊല്ലപ്പെട്ടു : മരണ സംഖ്യ ഉയരും

shortlink

Related Articles

Post Your Comments

Related Articles


Back to top button