വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ വളരെ ഹെൽത്തി ആയ ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് ചാമ അരി കൊണ്ടുള്ള ഉപ്പുമാവ്. ചാമയരി കൊണ്ട് കിടിലനൊരു ഉപ്പുമാവ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ചാമ അരി – കാൽ കിലോ
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – ഒരു സ്പൂൺ ചെറുതായി അരിഞ്ഞത്
കറിവേപ്പില – 2 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സവാള – 2 എണ്ണം ചെറുതായി അരിഞ്ഞത്
എണ്ണ – 2 സ്പൂൺ
കടുക് – ഒരു സ്പൂൺ
ചുവന്ന മുളക് – 2 എണ്ണം
ചാമ അരി – കുതിർക്കാൻ ആവശ്യത്തിന്
നാരങ്ങാ നീര് – ഒരു സ്പൂൺ
Read Also : ആയുരാരോഗ്യ സൗഖ്യത്തിന് വൈദ്യനാഥാഷ്ടകം
തയ്യാറാക്കുന്ന വിധം
ചാമയരി ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിരാൻ ഇട്ടുവയ്ക്കുക. ഒരു മണിക്കൂർ വെച്ചതിനു ശേഷം നന്നായി കഴുകി ഒരു കുക്കറിൽ 2 വിസിൽ വെച്ച് വേകിക്കുക.
അതിനു ശേഷം മറ്റൊരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്, ചുവന്ന മുളക്, കറിവേപ്പില, എന്നിവ ചേർത്ത് നന്നായി പൊട്ടിക്കഴിയുമ്പോൾ ഇഞ്ചി, പച്ചമുളക് ചേർത്ത് അതിലേക്ക് ആവശ്യത്തിനു സവാളയും ചേർത്ത് നന്നായി ഇളക്കി കുറച്ച് ഉപ്പും ഇട്ടതിനുശേഷം, വേവിച്ചു വച്ചിട്ടുള്ള മില്ലറ്റ് ചേർത്ത് ഒരു സ്പൂൺ ചെറുനാരങ്ങാനീര്, കുറച്ച് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഉപ്പുമാവ് റെഡി.
Post Your Comments