മുംബൈ: ഐപിഎല്ലിൽ കൊല്‍ക്കത്തയുടെ ഓപ്പണര്‍ അജിന്‍ക്യ രഹാനെയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ പോക്ക് ശരിയല്ലെന്നും, ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ സീസണില്‍ 600-700 റണ്‍സ് നേടേണ്ടിയിരിക്കുന്നുവെന്നും ചോപ്ര പറഞ്ഞു. മുംബൈക്കെതിരെ ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ 28 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. 44 റണ്‍സുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ തിളങ്ങിയെങ്കിലും പിന്നീട് ആ പ്രകടനം നിലനിര്‍ത്താനായില്ല.
‘രഹാനെയ്ക്ക് ഇതുവരെ അവസരം മുതലാക്കാന്‍ സാധിച്ചിട്ടില്ല. ശരിയാണ്, ഐപിഎല്ലും ടെസ്റ്റും തമ്മില്‍ ബന്ധമൊന്നുമില്ലെന്നുള്ളത് ശരിതന്നെ. എന്നാല്‍, ഈ പോക്ക് ശരിയല്ല. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ സീസണില്‍ 600-700 റണ്‍സ് നേടേണ്ടിയിരിക്കുന്നു’ ചോപ്ര പറഞ്ഞു.
നേരത്തെ, ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്നും രഹാനെയെ ഒഴിവാക്കിയിരുന്നു. ടി20 ക്രിക്കറ്റും ടെസ്റ്റും തമ്മില്‍ ബന്ധമില്ലെങ്കില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത് താരത്തിന് ടെസ്റ്റ് ടീമില്‍ തിരിച്ചെത്താമെന്ന് കരുതുന്നവരുണ്ട്. താരലേലത്തില്‍ അടിസ്ഥാന വിലയായ ഒരു കോടിക്കാണ് കൊല്‍ക്കത്ത രഹാനെയെ ടീമിലെത്തിച്ചത്. മെന്റര്‍ ഡേവിഡ് ഹസ്സിയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ രഹാനെയ്ക്ക് ക്രിക്കറ്റില്‍ തുടരാമെന്നാണ് ഹസ്സിയുടെ പക്ഷം.
Post Your Comments