ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി ലെന. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണു ലെനയുടെ വീസ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഇസിഎച്ച് ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് ലെന ഗോൾഡൻ വിസ സ്വീകരിച്ചത്. ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥൻ അദ്നാൻ മൂസ ബലൂഷിയിൽ നിന്നാണ് താരം ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.
കലാ സാംസ്കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.
മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, മീന, ഇടവേള ബാബു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, നാദിർഷാ, ആന്റണി പെരുമ്പാവൂർ സംവിധായകരായ സലീം അഹമ്മദ്, സന്തോഷ് ശിവൻ തുടങ്ങിയവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
Read Also: കന്യകമാരെ വിൽപ്പനയ്ക്ക് വെയ്ക്കുന്ന ഒരു ഇന്ത്യൻ ഗ്രാമം: ഇപ്പോഴും പിന്തുടരുന്ന ചില വിചിത്ര ആചാരങ്ങൾ
Post Your Comments