MollywoodLatest NewsKeralaCinemaNewsEntertainment

തനിക്ക് ആദരാഞ്ജലികൾ അർപ്പിച്ചവർക്ക് ശ്രീനിവാസന്റെ മറുപടി

കൊച്ചി: തന്റെ അസുഖവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തയോട് പ്രതികരിച്ച് നടനും സംവിധായകനുമായ ശ്രീനിവാസൻ. സുഹൃത്തും നിർമാതാവുമായ മനോജ് രാംസിങ്ങിനോടാണ് താരം തന്റെ ‘വ്യാജ മരണ വാർത്ത’യെ കുറിച്ച് പ്രതികരിച്ചത്. ശ്രീനിവാസനെ നായകനാക്കി ‘അയാൾ ശശി’ എന്ന ചിത്രം സംവിധാനം ചെയ്ത സജിൻ ബാബുവാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ബൈപ്പാസ് സർജറിക്ക് വിധേയനായ ശ്രീനിവാസൻ നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചിരുന്നു.

സജിൻ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഈ ചിത്രം ‘അയാൾ ശശി’ എന്ന സിനിമക്കായി ചെയ്ത മാക്കോവർ ആണ്.. ഇത് വച്ചാണ് ചിലർ കള്ള വാർത്തകൾ അച്ചടിച്ചു കൊണ്ടിരിക്കുന്നത്. ശ്രീനിയേട്ടന്റെ അടുത്ത സുഹൃത്തും, നിർമ്മാതാവുമായ Manoj Ramsingh നോട് ശ്രീനിയേട്ടൻ ആശുപത്രിയിൽ നിന്നും ഫോണിൽ15 മിനിറ്റ് മുന്നേ സംസാരിച്ചത് താഴെ കൊടുക്കുന്നു.. ശ്രീനിയേട്ടൻ പൂർണ്ണ ആരോഗ്യവാനായി തിരികെ വരും. ‘ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം’ മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല.
മനോജ്‌ രാംസിങ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button