മുംബൈ: ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം ജയം തേടി ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് ഇന്നിറങ്ങും. ഡൽഹി ക്യാപ്പിറ്റൽസാണ് എതിരാളികൾ. രാത്രി 7.30നാണ് മത്സരം. ക്വാറന്‍റീൻ പൂർത്തിയാക്കി ഡേവിഡ് വാർണറും പരിക്ക് ഭേദമായി ആൻറിച്ച് നോർക്കിയയും ടീമിലെത്തും. വിജയ വഴിയിൽ തിരിച്ചെത്താനാണ് റിഷഭ് പന്തിന്‍റെ ഡൽഹി ഇറങ്ങുന്നത്.
പകരക്കാരെ വച്ച് സീസൺ ആരംഭിക്കേണ്ടിവന്ന ഡൽഹി നിരയ്ക്ക് ഇത്തവണ കരുത്ത് കൂടും. നിലവിലെ, ഓപ്പണർ ടിം സീഫെർട്ടിന് സ്ഥാനം നഷ്‌ടമാകുമെന്നുറപ്പ്. നന്നായി പന്തെറിയുന്ന മുസ്‌തഫിസുർ റഹ്മാനെ നിലനിർത്തിയാൽ ഇന്ത്യൻ ബൗളർമാരിൽ ഒരാളെ ഒഴിവാക്കാനാണ് സാധ്യത.
Read Also:- നിർത്താതെയുള്ള തുമ്മലിനെ തടയാൻ!
ആദ്യ മത്സരങ്ങളിൽ മുഴുവൻ ടീമംഗങ്ങളെയും ലഭ്യമാകാതിരുന്ന ലഖ്‌നൗവിനും ആശ്വാസ വാര്‍ത്തയുണ്ട്. ആൻഡ്രൂ ടൈയെയോ എവിൻ ലൂയിസിനെയോ മാറ്റി ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാർക്കസ് സ്റ്റോയിനിസിനെ പരീക്ഷിച്ചേക്കും. ജേസൺ ഹോൾഡറും ടീമിലെത്താൻ സാധ്യത. നായകൻ കെ എൽ രാഹുലും ക്വിന്‍റൺ ഡികോകും മികച്ച തുടക്കം നൽകിയാൽ ലഖ്‌നൗവിന് കാര്യങ്ങൾ എളുപ്പമാകും.
Post Your Comments