Latest NewsCarsNewsAutomobile

ഇലക്ട്രിക് വാഹനങ്ങള്‍ കീഴടക്കി ഇന്ത്യന്‍ വാഹന വിപണി, വന്‍ മാറ്റത്തിന് സാക്ഷ്യം വഹിച്ച് രാജ്യം

മുംബൈ: വാഹന വിപണിയില്‍ വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിച്ച് ഇന്ത്യ. വാഹന നിര്‍മ്മാതാക്കളില്‍ പലരും ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞു. ഇന്ധന വില വര്‍ദ്ധനവും, വായു മലിനീകരണവുമാണ് വാഹന നിര്‍മ്മാതാക്കളെ, ഇലക്ട്രിക് വാഹനങ്ങള്‍ എന്ന ആശയത്തിലേയ്ക്ക് വഴിതിരിച്ച് വിട്ടിരിക്കുന്നത്.

ചില മുന്‍നിര ഇലക്ട്രിക് കാറുകളെ കുറിച്ചറിയാം

ഹ്യുണ്ടായ് കോന ഇലക്ട്രിക്

ഹ്യുണ്ടായി കോന ഇലക്ട്രിക്, ഓഗസ്റ്റില്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ ദൂരം കോന പിന്നിടുമെന്നാണ് കമ്പനിയുടെ ഉറപ്പ്. 134 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും 39.2 kWh ലിഥിയം അയേണ്‍ പോളിമെര്‍ ബാറ്ററിയുമാണ് ഇലക്ട്രിക് കോനയിലുള്ളത്. കാറില്‍ ആറ് എയര്‍ബാഗുകളാണ് സജ്ജീകരിക്കുക. ഏകദേശം 24 ലക്ഷം രൂപയാണ് കാറിന്റെ വില പ്രതീക്ഷിക്കുന്നത്.

ടാറ്റ നെക്സോണ്‍ ഇവി

ടാറ്റ നെക്‌സോണ്‍ നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നാണ്. 14 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഫുള്‍ ചാര്‍ജില്‍ 31 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

എംജി ഇസെഡ്എസ് ഇവി

ഇന്ത്യയിലെ എംജിയുടെ രണ്ടാമത്തെ കാറാണ് ഇസെഡ്എസ് ഇവി. 44.5 kWh ടെര്‍ണറി ലിഥിയം ബാറ്ററിയും ഒരു ഇലക്ട്രിക്ക് മോട്ടോറും അടങ്ങുന്ന ഇലക്ട്രിക്ക് പവര്‍ ട്രെയിനാണ് ഈ വാഹനത്തിനുള്ളത്. 174 ബിഎച്ച്പി കരുത്തും 280 എന്‍എം 353 ടോര്‍ക്കും ഉത്പ്പാദിപ്പിക്കുന്ന 50.3 kWh ബാറ്ററിയാണ് കാറിലുള്ളത്. വാഹനം 461 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 140 കിലോമീറ്ററാണ് പരമാവധി വേഗം. ഏകദേശം 26 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.

ഓഡി ഇ-ട്രോണ്‍

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ പുതിയ ഇവിയില്‍ പരമാവധി 300 bhp കരുത്തും 664 Nm torque ഉം ഉത്പാദിപ്പിക്കുന്ന 95 kWh ബാറ്ററിയാണ് ഉള്ളത്. കൂടാതെ ഫുള്‍ ചാര്‍ജില്‍ ഏകദേശം 430 കിലോമീറ്റര്‍ റേഞ്ചും ഇവി വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് ഓഡി ഇ-ട്രോണിന് ഏകദേശം 1.1 കോടി രൂപയാണ് വില.

ജാഗ്വാര്‍ ഐ-പേസ്

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മറ്റൊരു മുന്‍നിര ഇവിയാണ് ജാഗ്വാര്‍ ഐ-പേസ്. 100-kW ക്വിക്ക് ചാര്‍ജിംഗിലാണ് വാഹനം മറ്റുള്ളവയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നത്. തങ്ങളുടെ ക്വിക്ക് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 40 മിനിറ്റിനുള്ളില്‍ കാര്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ജാഗ്വാര്‍ ഐ-പേസ് പരമാവധി 389 bhp കരുത്തും 696 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വെറും 4.8 സെക്കന്റുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button