AlappuzhaKeralaLatest NewsNews

‘ചിത്തരഞ്ജന്റെ പണി ഏറ്റു’, മുട്ടറോസ്റ്റിനും അപ്പത്തിനും വില കുറച്ച് ഹോട്ടൽ ഉടമ

ആലപ്പുഴ: ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന എം എൽ എ ചിത്തരഞ്ജന്റെ പരാതിയിൽ നടപടിയെടുത്ത് ആലപ്പുഴയിലെ ഹോട്ടൽ ഉടമ. അപ്പത്തിനും മുട്ടയ്ക്കും തന്നില്‍ നിന്ന് അമിത വില ഈടാക്കിയെന്ന് ആരോപിച്ച് പ്രമുഖ ഹോട്ടലിനെതിരെ ദിവസങ്ങള്‍ക്ക് മുൻപാണ് പി പി ചിത്തരഞ്ജന്‍ എം എല്‍ എ രംഗത്തെത്തിയത്.

Also Read:കുഞ്ഞിനെ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്തു: മാതാപിതാക്കള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വിവാദമായതോടെ, പ്രശ്നത്തിൽ സർക്കാർ പ്രതിനിധികൾ പോലും പ്രതികരിച്ചിരുന്നു. ആലപ്പുഴയിലെ കണിച്ചുകുളങ്ങരയിൽ ഒരു ഹോട്ടലില്‍ നിന്നായിരുന്നു എം എല്‍ എ പ്രഭാത ഭക്ഷണം കഴിച്ചത്. ബില്ല് കണ്ടപ്പോൾ അദ്ദേഹം ഒന്ന് ഞെട്ടി. കാറ്റടിച്ചാൽ പറക്കുന്ന അപ്പത്തിന് ഹോട്ടൽ ഈടാക്കിയത് 15 രൂപ. കൂടെ വാങ്ങിയ മുട്ടക്കറിയ്ക്ക് 50 രൂപയും.

അതേസമയം, സംഭവം പ്രശ്നമായതോടെ ഹോട്ടൽ ഉടമ മുട്ടക്കറിയുടെയും അപ്പത്തിന്റെയും വില കുറച്ചിട്ടുണ്ട്. അപ്പത്തിന് 15 രൂപ എന്നുള്ളത് 10 രൂപയും, മുട്ട റോസ്റ്റിന് 50 എന്നുള്ളത് 40 രൂപയുമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button