KannurNattuvarthaLatest NewsKeralaNews

‘പേടിയാണെങ്കിൽ പറയണം’, കോണ്‍ഗ്രസ് സംവാദത്തെ ഭയക്കുന്നു, നേതാക്കളെ സെമിനാറിന് പോലും വിട്ട് തരുന്നില്ല: എളമരം കരീം

തിരുവനന്തപുരം: കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പരിഹാസ വാക്കുകളുമായി എളമരം കരീം. കോണ്‍ഗ്രസിന്റെ ഭീരുത്വം കൊണ്ടാണ് നേതാക്കളെ കണ്ണൂരിൽ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് അയക്കാത്തതെന്നായിരുന്നു കരീമിന്റെ പരാമർശം.

Also Read:യുഎഇയിൽ താപനിലയിൽ നേരിയ വർധനവുണ്ടാകാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

‘കോണ്‍ഗ്രസ് സംവാദത്തെ ഭയക്കുന്നു. കെ വി തോമസിനെ ക്ഷണിച്ചത് സമ്മേളനത്തിലേക്കല്ല ,സെമിനാറിനാണ്. അതിലെന്താണിത്ര ഭയപ്പെടാനുള്ളത്. കെ വി തോമസ് സിപിഎമ്മിലേക്ക് വരുമോ എന്ന പേടിയാണോ? ആണെങ്കിൽ തന്നെ അതൊന്നും ഇപ്പോള്‍ പറയാന്‍ കഴിയാത്ത കാര്യമാണ്’, എളമരം കരീം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ചരിത്ര ഭൂമിയിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസിന്റെ രണ്ടാം ദിനമാണ് ഇന്ന്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. തലേദിവസം അവതരിപ്പിച്ച കരട് പ്രമേയത്തിൽ, റഷ്യക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് യെച്ചൂരി ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button