കശ്മീർ: നവരാത്രി ദിനത്തിൽ തിലകം ചാർത്തി സ്‌കൂളിൽ എത്തിയ പെൺകുട്ടിയ അധ്യാപകൻ മർദ്ദിച്ചതായി പരാതി. സി.എൻ.എൻ ന്യൂസ് 18 മാധ്യമപ്രവർത്തകൻ തേജീന്ദർ സിംഗി സോധി പങ്കിട്ട ഒരു വീഡിയോ ക്ലിപ്പിൽ ആണ്, സ്‌കൂൾ അധ്യാപകനായ നിസാർ അഹമ്മദിനെതിരെ പെൺകുട്ടിയും കുടുംബവും ആരോപണം ഉന്നയിച്ചത്. വീട്ടിൽ പൂജയുണ്ടായിരുന്നതിനാൽ തിലകം ചാർത്തിയാണ് സ്‌കൂളിലേക്ക് പോയതെന്നും എന്നാൽ, ഇത് കണ്ട അധ്യാപകൻ തന്നെ മർദ്ദിച്ചെന്നുമാണ് പെൺകുട്ടി പരാതി പറയുന്നത്.
മതത്തിന്റെ പേരിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ തുടർന്നാൽ, നാമെല്ലാവരും പരസ്പരം തല തകർക്കുന്ന അവസ്ഥയിലേക്ക് പോകുമെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു. ദ്രമാൻ പഞ്ചായത്തിലെ ഗവൺമെന്റ് മിഡിൽ സ്‌കൂൾ ഖദൂരിയനിലെ അധ്യാപകനായ നിസാർ അഹമ്മദ് കൊട്രങ്കയ്ക്കെതിരെ, ആരോപണങ്ങൾ ഉയർന്നതോടെ രജൗരി ജില്ലാ ഭരണകൂടം വിഷയത്തിൽ നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ പിന്നാലെ, അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
നിലവിൽ, ഹിജാബിനെ ചൊല്ലിയുള്ള വിവാദങ്ങൾ ഏകദേശം കെട്ടടങ്ങിയിരിക്കുന്ന ഈ സാഹചര്യത്തിൽ ‘തിലകം’ ഒരു ചർച്ചാ വിഷയം ആകുമോയെന്ന ആകാംഷയിലാണ് പ്രദേശങ്ങളിൽ ഉള്ളവർ. ഹിജാബ് നിരോധനത്തിന് പിന്നാലെയാണ്, അധ്യാപകൻ പെൺകുട്ടിയുടെ നെറ്റിയിൽ നിന്നും തിലകക്കുറി മായ്ക്കാൻ ആവശ്യപ്പെട്ടതും, ഇതിന്റെ പേരിൽ മർദ്ദിച്ചതുമെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
The family of a Hindu girl in Rajouri has accused that her daughter was beaten by a school teacher Nisar Ahmed as she went to school wearing a Tilak on her forehead as she had Pooja at her home for Navratras. The teacher has been placed under suspension by the Government pic.twitter.com/orAgF8njIi
— Tejinder Singh Sodhi ?? (@TejinderSsodhi) April 5, 2022
Post Your Comments