തിരുവനന്തപുരം: സംസ്ഥാനം കാര്‍ഷിക ഉല്‍പാദനത്തിലും വിപണനത്തിലും സ്വയം പര്യാപ്തത കൈവരിക്കണമെന്ന് മന്ത്രി പി പ്രസാദ്. സംസ്ഥാനത്തെ ഓരോ വാര്‍ഡിലും കര്‍ഷക ഗ്രൂപ്പൂകളുടെ കൃഷികൂട്ടങ്ങള്‍ രൂപപ്പെടണമെന്നും, ഓരോ വാര്‍ഡിന്റെയും അടിസ്ഥാനത്തില്‍ എന്തെല്ലാം കൃഷി ചെയ്യണമെന്ന് പദ്ധതി ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.
‘കൃഷിയെക്കുറിച്ചുള്ള ആസൂത്രണവും നിര്‍വ്വഹണവും കൃഷിയിടങ്ങളിലാകണം നടക്കേണ്ടത്. സംസ്ഥാനം കാര്‍ഷിക ഉല്‍പാദനത്തിലും വിപണനത്തിലും സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ട്. കേരള സര്‍ക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന ക്യാമ്പയിന്റെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാലയിൽ മാതൃക കൃഷിത്തോട്ടം ഒരുക്കുന്നുണ്ട്’, മന്ത്രി വ്യക്തമാക്കി.
‘കൃഷിയില്‍ സ്വയംപര്യാപ്തതയിലേക്ക് എത്താനും വിഷരഹിതമായ ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പാദനം ഉറപ്പുവരുത്താനും ഓരോ വ്യക്തിയും കുടുംബവും കൃഷിയിലേക്ക് തിരിയണം. കാര്‍ഷിക വിദ്യാര്‍ത്ഥികളുടെയും തൊഴിലാളികളുടെയും ജീവനക്കാരുടെയും പൊതുസമൂഹത്തിന്റേയും പൂര്‍ണ്ണ പിന്തുണ ഈ പദ്ധതിയുടെ വിജയത്തിനായി ഉണ്ടാകണം. കൃഷിയുമായി ബന്ധപ്പെട്ട ഏതാവശ്യത്തിനും സമീപിക്കാവുന്ന ഒരു കര്‍ഷക ക്ഷേമ കേന്ദ്രമായി സര്‍വ്വകലാശാല മാറിയിട്ടുണ്ട്’, മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments