നാസ: സൂര്യന്റെ ഉപരിതലത്തില്‍ വന്‍പൊട്ടിത്തെറി നടന്നതിന്റെ പശ്ചാത്തലത്തില്‍, വ്യാഴം-വെള്ളി ദിവസങ്ങളില്‍ പ്ലാസ്മ ഫിലമെന്റുകള്‍ തെറിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി സൗരവികരണ കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ കീഴിലുള്ള ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം പ്രവചിച്ചു.
സൂര്യനില്‍ വിസ്‌ഫോടനത്തെ തുടര്‍ന്ന്, പുറന്തള്ളപ്പെട്ട അത്യധികം ചൂടുള്ള കണങ്ങളാണ് ഭൂമിയിലേയ്ക്ക് ഭൗമകാന്തിക കൊടുങ്കാറ്റായി വീശുന്നത്. ഇത്, പവര്‍ ഗ്രിഡുകളിലെ ഏറ്റക്കുറച്ചിലുകള്‍ക്കും ഇന്റര്‍നെറ്റ് -സാറ്റലൈറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നതിനും കാരണമാകാമെന്ന് ശാസ്ത്ര ലോകം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
Post Your Comments