Latest NewsNewsInternational

ബുച്ചയിലെ കൂട്ടക്കൊലപാതകം: സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ

ന്യൂയോര്‍ക്ക്: യുക്രെയ്‌നില്‍ റഷ്യ നടത്തിയ കൂട്ടക്കൊലപാതകങ്ങള്‍ ഞെട്ടിച്ചുവെന്ന് ഇന്ത്യ. ബുച്ചയിലുണ്ടായ കൂട്ടക്കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യു.എന്‍ രക്ഷാസമിതിയിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്.

Read Also : രണ്ടു പേരുടേയും രണ്ടാംകെട്ട്, മകന് ആഹാരം വാരിക്കൊടുക്കുന്നതിൽ തുടങ്ങിയ തർക്കം, കലാശിച്ചത് കൊലപാതകത്തിൽ

‘കൊലപാതക ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണ്. കൊലപാതകങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണം’, രക്ഷാസമിതിയിലെ ഇന്ത്യന്‍ പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.

‘യുക്രെയ്‌നിലെ സ്ഥിതിഗതികള്‍ ദിനംപ്രതി വഷളാകുന്നത് അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നു. പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് ഒരു അവസാനമുണ്ടാകണം. സംഘര്‍ഷം അവസാനിപ്പിക്കാനും, സമാധാനം പുനഃസ്ഥാപിക്കാനും ഉടന്‍ നടപടിയെടുക്കണം. നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് യുദ്ധത്തിന്റെ തുടക്കഘട്ടം മുതലേ ഇന്ത്യ ആവശ്യപ്പെടുന്നതാണ്’, ടി.എസ് തിരുമൂര്‍ത്തി ചൂണ്ടിക്കാണിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button