Latest NewsKeralaNattuvarthaNewsIndia

ഞങ്ങൾക്ക് ജാതിയില്ല, സംവരണമില്ല, എന്നിട്ടും ഇടതുപക്ഷം തകര്‍ന്നെന്നൊക്കെ പറഞ്ഞു പരത്തുന്നു: എ കെ ബാലൻ

തിരുവനന്തപുരം: ഇടതുപക്ഷത്തിന് ജാതിയും സംവരണവുമില്ലെന്ന് വ്യക്തമാക്കി മന്ത്രി എ കെ ബാലൻ. ഓരോ പാര്‍ട്ടി കോണ്‍ഗ്രസ് വരുമ്പോഴും പാര്‍ട്ടിയിലെ പിന്നോക്ക ജാതിക്കാരുമായി ബന്ധപ്പെട്ട ചോദ്യം വരാറുണ്ടെന്നും വര്‍ഗ ബഹുജന സംഘടനകളില്‍ പ്രവര്‍ത്തിച്ച്‌ പരിചയമുള്ളവരാണ് മേല്‍ക്കമ്മിറ്റികളിലേക്ക് വരുന്നതെന്നും എ കെ ബാലൻ പറഞ്ഞു.

Also Read:അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ​യോ​ധി​കയു​ടെ മാ​ല മോ​ഷ്ടി​ച്ച പ്രതി പിടിയിൽ

‘ഇടതുപക്ഷം തകര്‍ന്നെന്ന് പരക്കെ പറയുന്നുണ്ട്. സംഘടനാ റിപ്പോര്‍ട്ട് സ്വയം വിമര്‍ശനപരമായാണ് അവതരിപ്പിക്കുന്നത്. 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ നയം നല്ലതായിരുന്നു. കോണ്‍ഗ്രസിന് ബദലാകാന്‍ കഴിയില്ല. കോണ്‍ഗ്രസിന് നയമില്ല. അത്തരമൊരു പാര്‍ട്ടിക്ക് നയമുള്ള പാര്‍ട്ടിയുടെ ബദലാകാന്‍ കഴിയില്ല. ബിജെപിക്ക് ഹിന്ദുത്വ നയമുണ്ട്. അതിനാല്‍ രാഷ്ട്രീയ സഖ്യം കോണ്‍ഗ്രസുമായി സിപിഎം ഉണ്ടാക്കുന്നത് ഗുണം ചെയ്യില്ല’, എ കെ ബാലൻ വ്യക്തമാക്കി.

‘പശ്ചിമ ബംഗാളില്‍ പാര്‍ട്ടി വല്ലാത്ത അവസ്ഥയിലായിരുന്നു. കോണ്‍ഗ്രസുമായി നീക്കുപോക്കിന് പാര്‍ട്ടി അനുമതി കൊടുത്തത് രാഷ്ട്രീയ സഖ്യമായി മാറി. കേന്ദ്രത്തിന്റെ അംഗീകാരം ഇല്ലാത്ത സഖ്യത്തിലേക്ക് ബംഗാള്‍ ഘടകം പോയി. പാര്‍ട്ടിക്കോ മുന്നണിക്കോ നേട്ടമുണ്ടായില്ല. അത് ജനവും തള്ളി. അക്കാര്യം ബംഗാള്‍ ഘടകം തിരിച്ചറിഞ്ഞു. മുടങ്ങിപ്പോയ ചില പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കിയത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ്’, എകെ ബാലന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button