കശ്മീർ: താഴ്വരയിലെ ഭീകരർക്ക് കുറച്ചായി അശാന്തിയുടെ നാളുകളാണ്. ഇന്ത്യൻ സൈന്യം കൊന്നു തള്ളിയത് 42 ഭീകരരെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇവരിൽ നിരവധി പേർ വിദേശികളായ ഭീകരന്മാരാണ്.
ഇന്ത്യൻ സൈന്യം ഭീകരവേട്ട കൂടുതൽ കർശനമാക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഭീകരവേട്ടയുടെ കണക്കാണിത്. ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
കശ്മീരിൽ ഭീകരർ കുറച്ചായി നിരപരാധികളായ സാധാരണക്കാരെയാണ് ഉന്നം വയ്ക്കുന്നത്. ലോകമെങ്ങും ഭക്തിയും പ്രാർത്ഥനകളും കൊണ്ട് നിറയുമ്പോൾ, ഇവിടെ മാത്രം പൗരന്മാരുടെ കുരുതിയാണ് നടക്കുന്നത്. യാതൊരു കാരണവശാലും ഇത് അനുവദിക്കാനാവില്ലെന്ന് ഡിജിപി ദിൽബാഗ് സിംഗ് വ്യക്തമാക്കി.
Post Your Comments