ഓർമ്മശക്തി വർധിപ്പിക്കാൻ പാടുപെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. പഠിച്ചതൊന്നും ഓർമയിൽ നിൽക്കുന്നില്ല എന്ന പരാതിയാണ് നമുക്കുള്ളത്. എന്നാൽ, അത് എങ്ങനെ പരിഹരിക്കാമെന്ന് നമ്മൾ ചിന്തിക്കാറില്ല. ഓർമ്മശക്തി വര്‍ദ്ധിപ്പിക്കാനും പഠിച്ചതെല്ലാം കൃത്യമായി ഓര്‍മ്മയില്‍ നില്‍ക്കാനും കൂടുതല്‍ ശ്രദ്ധയോടെ പഠിക്കണം. എന്നാല്‍, ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എല്ലാവരും ഇരുന്നുകൊണ്ടും, കിടന്നുകൊണ്ടും പഠിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.
ആ രീതി മാറ്റിയാൽ തന്നെ പകുതി പ്രശ്‍നം അവസാനിക്കും. ഇരുന്നു പഠിക്കുന്നതിനേക്കാള്‍ നിന്നു പഠിച്ചാല്‍ കൂടുതല്‍ ഓര്‍മ്മ നില്‍ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇങ്ങനെയാകുമെങ്കില്‍ നിങ്ങള്‍ക്ക് പഠിച്ചതൊക്കെ ഓര്‍ത്തെടുക്കാന്‍ പെട്ടെന്ന് സാധിക്കും. മണിക്കൂറുകളോളം ഇരുന്ന ഇരുപ്പില്‍ പഠിക്കുന്നത് കുട്ടികളില്‍ പൊണ്ണത്തടി, നട്ടെല്ലിന് സമ്മര്‍ദ്ദം എന്നിവയൊക്കെ ഉണ്ടാകാം. നിന്നുകൊണ്ട് പഠിച്ചാല്‍ ഇതൊക്കെ ഒഴിവാക്കാം.
Read Also : കാമുകിയുടെ വീടിന് മുന്നിൽ വെച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു
ഇരുന്നു പഠിക്കുന്ന കുട്ടികളുമായി താരതമ്യം ചെയ്തപ്പോള്‍, നിന്നു പഠിക്കുന്ന കുട്ടികള്‍ക്ക് പന്ത്രണ്ട് ശതമാനംവരെ കര്‍മശേഷി കൂടുന്നതായി കണ്ടെത്തി. ഇവര്‍ക്ക് പഠനത്തില്‍ ഉത്സാഹവും കാണാന്‍ കഴിയുന്നതായി അധ്യാപകര്‍ പറയുന്നു. നിങ്ങളുടെ കുട്ടികള്‍ ഊര്‍ജ്ജസ്വലരായി ഇരിക്കുകയും പഠനത്തില്‍ മികവ് പുലര്‍ത്തുകയും ചെയ്യണമെങ്കില്‍ നിന്നു പഠിക്കാനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടാക്കി കൊടുത്താൽ മതിയാകും.
Post Your Comments