ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി എസ് രാമചന്ദ്രൻ പിള്ള. അധികാരത്തിലിരിക്കുന്ന ബി.ജെ.പി സർക്കാർ രാജ്യത്തിന്‍റെ പാരമ്പര്യവും പൈതൃകവും നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നും, ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളും പൗരാവകാശങ്ങളും നിഷേധിച്ച് കൊണ്ട് ജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എസ്.ആർ.പിയുടെ പ്രതികരണം.
Also Read:ഖത്തർ ഫുട്‌ബോള്‍ ലോകകപ്പ്: ടീമുകൾക്ക് കൈനിറയെ പണം നൽകാനൊരുങ്ങി ഫിഫ
ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷ പാർട്ടിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും ഇതിനായി, ഇടതുപക്ഷ പാർട്ടികൾ ശക്തിപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പിയെ പരാജയപ്പെടുത്താനായി, മതനിരപേക്ഷ കക്ഷികൾ ഒത്തു ചേരണമെന്നും ഇവരെ കൂട്ടിച്ചേർക്കുകയെന്ന ഉത്തരവാദിത്വമാണ് സി.പി.എമ്മിനുള്ളതെന്നും എസ്.ആർ.പി പറഞ്ഞു. കോണ്‍ഗ്രസിന് വര്‍ഗീയതയെ ചെറുക്കാനാകില്ലെന്ന് വിമർശിച്ച അദ്ദേഹം, ഹിന്ദുരാജ്യമാണ് കോണ്‍ഗ്രസിന്‍റെ നയമെന്നും പരിഹസിച്ചു.
‘ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിക്ക് ഒരു ടേം കൂടി നൽകുന്നതിൽ പാർട്ടിയിൽ തർക്കമില്ല. പി.ബിയിൽ നിന്നൊഴിഞ്ഞാലും പാർട്ടി പ്രവർത്തനത്തിൽ സജീവമായി തുടരും. കോൺഗ്രസിന് വർഗീയതയെ ചെറുക്കാനാവില്ല. വിദ്യാഭ്യാസരംഗത്ത് സജീവമാകും’, പി.ബിയിൽ നിന്നും ഒഴിയുന്ന എസ്.ആർ.പി വ്യക്തമാക്കി.
Post Your Comments