ന്യൂഡൽഹി: 2022-ലെ ഐ.സി.എസ്.ഇ (10-ാം ക്ലാസ്), ഐ.എസ്.സി (ക്ലാസ് 12-ാം ക്ലാസ്) ക്ലാസുകളിലെ പരീക്ഷാ തീയതികൾ പുറത്തുവിട്ടതിന്റെ പിന്നാലെ, വിദ്യാർത്ഥികൾ പരീക്ഷാച്ചൂടിൽ ആണ്. മികച്ച മാർക്ക് നേടി വിജയിക്കാനുള്ള ശ്രമത്തിലാണ് ഓരോരുത്തരും. രണ്ട് ക്ലാസുകളിലെയും പരീക്ഷകൾ 2022 ഏപ്രിൽ 25-ന് ആരംഭിക്കും. വെറും 20 ദിവസം മാത്രമാണ് കുട്ടികൾക്ക് മുന്നിലുള്ളത്. ബോർഡ് പരീക്ഷകളിൽ നല്ല മാർക്ക് നേടുന്നതിനായി കഷ്ടപ്പെട്ട് പഠിച്ചാൽ മാത്രം പോരാ, ശരിയായ പഠന പദ്ധതിയും തന്ത്രവും കൂടെ വേണം. എന്നിരുന്നാലും, പരീക്ഷകൾക്ക് കൃത്യമായ കഠിനാധ്വാനം വേണം. ഒപ്പം, സ്മാർട്ട് വർക്കുകളും. സ്മാർട്ടായി പഠിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
1. സിലബസ് മനസിലാക്കി പഠിക്കുക.
2. സ്ഥിരമായ ഒരു പഠന പദ്ധതി തയ്യാറാക്കുക.
3. കഴിഞ്ഞ വർഷങ്ങളിലെ ചോദ്യ പേപ്പറുകൾ വിശകലനം ചെയ്യുക. അതിന് കൃത്യമായ ഉത്തരം നൽകാൻ ശ്രമിക്കുക.
4. പ്രധാനപ്പെട്ട പാഠഭാഗങ്ങൾ മാർക്ക് ചെയ്ത്, വീണ്ടും പഠിക്കുക.
5. അധ്യായങ്ങൾ കുറിച്ച് ചെറിയ കുറിപ്പുകൾ തയ്യാറാക്കി വെയ്ക്കുക.
Post Your Comments