Latest NewsNewsEntertainmentInternational

9 ഭാര്യമാരിൽ ഒരാൾക്ക് വിവാഹ മോചനം വേണം: വീണ്ടും വിവാഹിതനായി 10 തികയ്ക്കാനൊരുങ്ങി ബ്രസീലിയൻ മോഡൽ

ബ്രസീൽ: ‘ഫ്രീ ലവ് ആഘോഷമാക്കുക’ എന്ന ആശയത്തെ മുൻനിർത്തി ഒമ്പത് സ്ത്രീകളെ വിവാഹം കഴിച്ച് വൈറലായ ബ്രസീലിയൻ മോഡൽ ആർതർ ഒ ഉർസോയിൽ നിന്നും ഒരു ഭാര്യ വേർപിരിയുന്നു. 9 ഭാര്യമാരിൽ ഒരാൾ വിവാഹ മോചനം ആവിശ്യപ്പെട്ടതായി ആർതർ ഒ ഉർസോ തന്നെയാണ് വെളിപ്പെടുത്തിയത്.

ഭാര്യയുടെ തീരുമാനത്തിൽ സങ്കടവും ആശ്ചര്യവും തോന്നുന്നതായി, വാർത്താ ഏജൻസിയായ ജാം പ്രസിനോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ആർതറിന്റെ ഒമ്പത് ഭാര്യമാരിൽ ഒരാളായ അഗതയാണ് വിവാഹം മോചനം ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു പങ്കാളി മാത്രമായുളള മോണോ​ഗമി എന്ന വ്യവസ്ഥ തനിക്ക് മിസ് ചെയ്യുന്നു എന്ന് വ്യക്തമാക്കിയാണ് അ​ഗതയുടെ ഈ തീരുമാനം.

കു​ടും​ബ​വ​ഴ​ക്ക് : മ​ക​ന്‍റെ അ​ടി​യേ​റ്റ് പി​താ​വിന് ദാരുണാന്ത്യം

‘വേർപിരിയലിൽ ഞാൻ സങ്കടപ്പെടുന്നു. അവളുടെ ഈ തീരുമാനം എന്നെ ആശ്ചര്യപ്പെടുത്തി. അഗതയുടെ മനോഭാവം തെറ്റായിരുന്നു എന്ന് എന്റെ മറ്റ് ഭാര്യമാർ പറഞ്ഞിരുന്നു. അവൾ എന്നെ വിവാഹം കഴിച്ചത് ഒരു സാഹസികതയ്ക്ക് വേണ്ടി ആണ്. അല്ലാതെ, യഥാർത്ഥ വികാരം ഉൾക്കൊണ്ടല്ല. ആ തീരുമാനം വിവേകരഹിതമാണ്. അവൾക്ക് അവളുടേത് മാത്രമായി എന്നെ വേണം. ഇക്കാര്യത്തിൽ അർത്ഥമില്ല. സ്നേഹം എന്നത് പരസ്പരം പങ്കിടേണ്ട ഒന്നാണ്. എനിക്ക് ഒരു ഭാര്യയെ നഷ്ടപ്പെട്ടു. പക്ഷെ, ഉപേക്ഷിച്ചു പോയ ഭാര്യയെ വീണ്ടും ഉൾക്കൊളളാൻ എനിക്ക് കഴിയില്ല’, ഉർസോ വ്യക്തമാക്കി.

എങ്ങും പരീക്ഷാ കാലം: മധ്യപ്രദേശ് ബോർഡ് 10, 12 പരീക്ഷാ ഫലങ്ങൾ ഏപ്രിൽ 10-നകം പ്രഖ്യാപിക്കും

തനിക്ക് 10 ഭാര്യമാർ വേണമെന്ന വലിയ സ്വപ്നമുണ്ടെന്നും അത് ഉടൻ നിറവേറ്റുമെന്നും ആർതർ പറയുന്നു. തന്റെ ഓരോ ഭാര്യമാരോടും ഒരേ അളവിലുള്ള സ്നേഹമുണ്ടെന്നും ഓരോ ഭാര്യയിലും ഓരോ കുഞ്ഞ് എന്നതാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. നിലവിൽ ഒരു കുഞ്ഞാണ് ആർതറിനുളളത്. സ്നേഹം ആഘോഷിക്കുന്നതിനും, ഏക ഭാര്യത്വം ആശയത്തിനെതിരെ എതിരെ പ്രതിഷേധിച്ചുമാണ് ഒമ്പത് സ്ത്രീകളെ ആർതർ വിവാഹം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button