Latest NewsNewsIndia

ഇന്ത്യാ വിരുദ്ധ പ്രചാരണം, 22 യൂട്യൂബ് ചാനലുകള്‍ പൂട്ടിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയിരുന്ന യൂട്യൂബ് ചാനലുകളെ പൂട്ടി കേന്ദ്രസര്‍ക്കാര്‍. 22 യൂട്യൂബ് ചാനലുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഇവയില്‍ നാലെണ്ണം പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങളാണ് ഈ ചാനലുകള്‍ വഴി പ്രചരിപ്പിച്ചിരുന്നതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.

Read Also: സൈനികനാകാൻ മോഹം: സ്വപ്ന സാഫല്യത്തിനായി രാജസ്ഥാനിൽ നിന്ന് ഡൽഹിയിലേക്ക് ഓടി സുരേഷ്, വീഡിയോ

22 യൂട്യൂബ് ചാനലുകള്‍ കൂടാതെ മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാര്‍ത്താ വെബ്സൈറ്റ് എന്നിവയും നിരോധിച്ചിട്ടുണ്ട്. നേരത്തെ ജനുവരിയിലാണ് ഇത്തരത്തില്‍ യൂട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെയും മറ്റ് കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ 35ഓളം ചാനലുകളായിരുന്നു ബ്ലോക്ക് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button