കണ്ണൂർ: അണികളുടെ ആവേശമായ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുനാള്‍ ബാക്കി നിൽക്കെ കണ്ണൂരിന്റെ മുഖം കേരളത്തിന് മുൻപിൽ കൊടി തോരണങ്ങൾ കൊണ്ടും വെളിച്ചം കൊണ്ടും തിളങ്ങി നിൽക്കുകയാണ്. മഴ ഒരു വില്ലനായി വരാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ, അതിനെ ചെറുക്കാൻ വേണ്ട എല്ലാ സാഹചര്യങ്ങളും കണ്ണൂരിലെ വേദികളിൽ സജ്ജമാണ്.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമടക്കം പങ്കെടുക്കുന്ന പരിപാടിയായത് കൊണ്ട് തന്നെ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ ആറുമുതല്‍ 10 വരെ കണ്ണൂര്‍ നഗരത്തിലെ നായനാര്‍ അക്കാദമിയിലാണ് പ്രതിനിധി സമ്മേളനം. ഇതിനായി കൂറ്റന്‍ പന്തല്‍ തയ്യാറായി. അനുബന്ധ പരിപാടികള്‍ കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ നടക്കും.
അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായ സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പങ്കെടുക്കും. തമിഴ്നാടും കേരളവും തമ്മിലുള്ള സൗഹാർദ്ദത്തിന്റെ ഒരു തുടക്കമാകും ഇതെന്ന് നമുക്ക് ആശ്വസിക്കാം. ബംഗാളിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ കേരളത്തെ മാത്രം കേന്ദ്രീകരിക്കാനാണ് കമ്മ്യൂണിസ്റ്റ് തീരുമാനം.
Post Your Comments