ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ വൻ അഗ്നിബാധ. നഗരത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നാഗിൻ തടാകത്തിലാണ് ഇന്നലെ അപ്രതീക്ഷിതമായി അഗ്നിബാധയുണ്ടായത്.
ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം ഉണ്ടായത്. ആദ്യം ഒരു ഹൗസ്ബോട്ടിനാണ് തീപിടിച്ചതെന്നും, പിന്നീട്, ചുറ്റുമുള്ള ബോട്ടുകളിലേക്ക് തീ പടരുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം, 5 ആഡംബര ഹൗസ് ബോട്ടുകൾ കത്തിനശിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി അധികൃതർ വെളിപ്പെടുത്തുന്നു.
വിവരമറിഞ്ഞപാടെ, ഏഴോളം അഗ്നിശമനസേനാ പ്രവർത്തകർ രംഗത്തെത്തിയെങ്കിലും തീയണയ്ക്കാൻ നന്നേ ബുദ്ധിമുട്ടി. അഗ്നിബാധയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ, ഇതുവരെയാർക്കും ജീവാപായം സംഭവിച്ചതായും റിപ്പോർട്ടുകളില്ല.
Post Your Comments