ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്ങിലും അത്താഴം കഴിക്കണം. പക്ഷെ, ഉറങ്ങിയതിന് ശേഷവും വിശപ്പ് മൂലം ഇടയ്‌ക്കെഴുന്നേറ്റ് ആഹാരം കഴിക്കുന്നവർ ഉണ്ട്. ഈ വിശപ്പ് ഒഴിവാക്കാനായി ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാം. അത് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ആഹാരങ്ങൾ ആയിരിക്കണം.
പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് ക്ഷീണിച്ച മസിലുകളെയും നാഡികളെയും റിലാക്‌സ് ചെയ്യാന്‍ സഹായിക്കും. കൂടാതെ, ഇതിലടങ്ങിയ വിറ്റാമിന്‍ ബി6 ട്രിപ്‌റ്റോഫാനെ സെറാടോണിനുമായി മാറ്റുകയും അതുവഴി റിലാക്‌സേഷന്റെ ലെവല്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ബദാമും ഇത്തരത്തിൽ കഴിക്കാവുന്നതാണ്.
Read Also : അവിശ്വാസ പ്രമേയത്തിന് നോട്ടീസ്: കുവൈത്ത് പ്രധാനമന്ത്രി രാജി സന്നദ്ധത അറിയിച്ചു
പാലിൽ ട്രിപ്‌റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. ഇതിനെ ശരീരം മെലാടോണിനും സെറാടോണിനുമായി മാറ്റും. ഇത് പ്രകൃതിദത്ത മയക്കുഗുളികപോലെ പ്രവര്‍ത്തിക്കുന്നു. അതുമൂലം, സുഖകരമായ ഉറക്കം ലഭിക്കും. മെലാടോണിന്‍ ധാരാളം അടങ്ങിയ ചെറികൾ കഴിക്കുന്നതും എളുപ്പം ഉറക്കം വരാൻ സഹായിക്കും.
Post Your Comments