തിരുവനന്തപുരം: മണ്ണെണ്ണ വില വർധനയിൽ പ്രതിഷേധവുമായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. കേന്ദ്രത്തിന്റേത് ക്രൂരമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കണമെന്നും, മണ്ണെണ്ണയുടെ വില കുത്തനെ ഉയരുന്നതോടെ മത്സ്യബന്ധനം ജീവിതമാര്‍ഗമാക്കിയ തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാകും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.
Also Read:ആദര്‍ശം പറയുന്ന പിസി ജോർജ് മരുമകളെ വീട്ടില്‍ കയറ്റിയത് മതം മാറ്റിയ ശേഷം: വെള്ളാപ്പള്ളി
കേന്ദ്രം നല്‍കുന്ന വിഹിതം കൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ-പെട്രോളിയം മന്ത്രിമാരെ കാണാനാണ് നിലവിൽ ഭക്ഷ്യമന്ത്രിയുടെ തീരുമാനം. മണ്ണെണ്ണ ഏറ്റവുമധികം ഉപയോഗിക്കുന്നത് മത്സ്യത്തൊഴിലാളികളായത് കൊണ്ട് തന്നെ മത്സ്യത്തിന്റെ വിലയും അതുവഴി മറ്റു വസ്തുക്കളുടെ വിലയും അധികരിക്കും.
അതേസമയം, ഇന്ധന വില വർധനവ് വലിയ സാമ്പത്തിക പ്രശ്നമായി സംസ്ഥാനത്ത് രൂപപ്പെടുകയാണ്. പല അവശ്യ വസ്തുക്കൾക്കും വില വർധിച്ചിരിക്കുന്നു. അതോടൊപ്പം തന്നെ ഓട്ടോ ടാക്സി നിരക്കും വർധിച്ചിരിക്കുന്നു. ഇത് വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ നയിക്കുന്നത്.
Post Your Comments