Latest NewsIndia

ആരോഗ്യവാനായ ചെറുപ്പക്കാരൻ എങ്ങനെ പെട്ടെന്ന് മരിക്കുമെന്ന് മന്ത്രി : ആര്യൻ ഖാൻ കേസ് സാക്ഷിയുടെ മരണത്തിൽ അന്വേഷണം

മുംബൈ: പ്രശസ്ത സിനിമാതാരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രധാന സാക്ഷിയുടെ മരണം ദുരൂഹമാകുന്നു. മരണത്തെ പിന്തുടർന്ന് നിരവധി വിവാദങ്ങളാണ് ഉയർന്നു വരുന്നത്.

ആരോഗ്യദൃഢഗാത്രനായ ഒരു ചെറുപ്പക്കാരൻ, എങ്ങനെ പെട്ടെന്നൊരു ദിവസം മരിക്കാനാണെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വത്സേ പാട്ടീൽ ചോദിക്കുന്നു. മരണത്തിൽ, ഉടൻ അന്വേഷണം ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചു. അന്വേഷണത്തിന്റെ ചുമതല, സംസ്ഥാന ഡിജിപിയ്ക്കായിരിക്കും എന്നും മന്ത്രി വ്യക്തമാക്കി.

ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ടക്കേസിലെ സാക്ഷി പ്രഭാകർ സെയിൽ വെള്ളിയാഴ്ച വൈകിട്ടാണ് മരണമടഞ്ഞത്. ചെമ്പൂരിലെ സ്വന്തം ഫ്ലാറ്റിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. 37 വയസ്സുകാരനായ സെയിലിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് അഭിഭാഷകൻ സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button