അഹമ്മദാബാദ്: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത് ഗുജറാത്തിലെ ആഭ്യന്തരമന്ത്രി ഹര്‍ഷ് സാങ്വി. സൂററ്റിലെ ഉംറ പാലത്തില്‍ നിന്നും താപി നദിയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയുടെ ജീവനാണ് മന്ത്രിയുടെ ഇടപെടലിലൂടെ രക്ഷപെട്ടത്. ഏപ്രില്‍ രണ്ടിന് രാത്രിയാണ് സംഭവം നടക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Read Also : വാട്സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കം : തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ജന്മനാടായ സൂററ്റിലുണ്ടായിരുന്ന സാങ്വി ഉംറ പാലം വഴിയുള്ള യാത്രയ്ക്കിടെയാണ് വലിയ ആള്‍ക്കൂട്ടത്തെ അദ്ദേഹം കണ്ടത്. തുടര്‍ന്ന്, വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കാര്യം തിരക്കിയപ്പോള്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണെന്നും നാട്ടുകാര്‍ പിന്തിരിപ്പിക്കുകയാണെന്നും മനസിലായി. പിന്നാലെ മന്ത്രി യുവതിയുടെ അടുത്ത് എത്തുകയും കാര്യങ്ങള്‍ സംയമനത്തോടെ ചോദിച്ചറിയുകയും ചെയ്തു.
യുവതിയുടെ വാക്കുകള്‍ കേട്ട ഹര്‍ഷ് സാങ്വി യുവതിക്ക് ചില നിര്‍ദ്ദേശങ്ങളും നല്കി. ഇത് മനസിലായ യുവതി ആത്മഹത്യയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന യുവതിയെ കണ്ട നാട്ടുകാര്‍ അവിടേയ്ക്ക് ഓടിയെത്തിയെങ്കിലും അവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങിയിരുന്നില്ല. മന്ത്രിയുടെ ഇടപെടലാണ് യുവതിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കുടുംബ പ്രശ്നമാണ് യുവതിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
Post Your Comments